സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും


ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്തു നിന്നു നീക്കാനുള്ള ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. അടുത്തമാസം അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സമ്മേളനം ജനുവരിയിലേക്ക് നീട്ടും. ഗവർണർമാരുമായി തർക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 14 സർവകലാശാലകളുടേയും ചാൻസിലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അടുത്ത മാസം അഞ്ചുമുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഓർഡിനൻസിലേതിനു സമാനമായി ഗവർണർക്കു പകരം അക്കാദമിക് വിദഗ്ധരെ ചാൻസിലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താൽക്കാലികമായി പിരിയുന്ന സഭ ജനുവരിയിൽ പുനരാരംഭിക്കുന്നത്. സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമായിരിക്കും പിരിയുക. സംസ്ഥാന സർക്കാരുകളും ഗവർണർമാരുമായി ഏറ്റുമുട്ടൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.

article-image

iyi

You might also like

Most Viewed