എൻഎസ്എസിന് പോയി കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് പ്രിയ വർഗീസിനോട് ഹൈക്കോടതി
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്റർ പദവി അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാൽ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ജോലിയാണ്.
ഡപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ എന്നും സ്റ്റുഡന്റ് ഡയറക്ടർ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ എന്നും കോടതി ചോദിച്ചു. പ്രിയയുടെ ഹാജരിലും യുജിസി സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജർ രേഖയിലാണ് യുജിസി സംശയം പ്രകടിപ്പിച്ചത്.
ufg