പിതാവിനെ അപകീർത്തിപ്പെടുത്തി സംസ്‌കൃത കോളേജിന് മുന്നിൽ ബാനർ; വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിന് മുന്നിൽ ഗവർണർക്കെതിരായി ബാനർ സ്ഥാപിച്ച വിഷയത്തിൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ. കോളേജിന് മുന്നിൽ ഗവർണറുടെ പിതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനർ സ്ഥാപിച്ചത്. സംസ്‌കൃത കോളേജ് പ്രിൻസിപ്പലിനോടാണ് ഗവർണർ വീശദികരണം തേടിയത്. കോളേജിനുമുന്നിൽ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്നാണ് നിർദേശം.
അതേസമയം പുതിയ വിസിമാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ നീക്കം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 2−3 മാസത്തിനകം പുതിയ വിസിമാർ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവർണർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളിൽ തന്നെ പേരുകൾ നൽകാൻ സെലക്ഷൻ കമ്മറ്റിയോട് ആവശ്യപ്പെടും 3 മുതൽ അഞ്ചുവരെ പേരുകൾ ഉള്ള പട്ടികയാണ് സമർപ്പിക്കാൻ ആവശ്യപ്പെടുകയെന്നും ചാൻസിലർ എന്ന നിലയിൽ ബാഹ്യ ഇടപെടൽ ഇല്ലാതെ വിസിക്ക് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കേണ്ടത് തന്റെ കടമയാണെന്നും ഗവർണർ പറഞ്ഞു.
കോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ നിയമന നടപടികൾ ആരംഭിക്കു എന്ന് ഗവർണർ പിന്നീട് പ്രതികരിച്ചു. സുപ്രിംകോടതി, ഹൈക്കോടതി വിധികളുടെ പശ്ചാത്തലത്തിൽ പുതിയ വി.സി നിയമന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് രാജ്ഭവൻ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
stgdstg