ഗവർണർ പ്രവർത്തിക്കുന്നത് തന്നിഷ്ട പ്രകാരം; ഗവർണറെ ചാൻസലർ ആക്കിയത് നിയമസഭയാണ്; സീതാറാം യെച്ചൂരി
ഗവർണർക്കെതിരെ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ സ്വയം ചാൻസലർ ആയതല്ല. ചാൻസലർ ആക്കിയത് നിയമസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധമായ നടപടികൾ ഗവർണർ എടുക്കുന്നു. തന്നിഷ്ട പ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നത്. ജനാധിപത്യത്തിന് ഹീനമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണുള്ളത്. എന്നാൽ പ്രതിഷേധം വ്യക്തിപരമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ നയപരമായ പ്രശ്നമാണ്. കേരളത്തിൽ മാത്രമല്ല ഇത്തരം സാഹചര്യമുള്ളത്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നു. ഹിന്ദുത്വവത്കരണ നീക്കമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ഇടപെടാൻ ബിജെപി നീക്കം. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സമരം ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിന്നെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. രാവിലെ 10.30നാണ് മാർച്ച് ആരംഭിച്ചത്. ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഒരുക്കിയിട്ടുള്ളത്.
fdgdg