ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാപരം; എം.ബി രാജേഷ്
ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാപരമെന്ന് മന്ത്രി എം.ബി.രാജേഷ്. സർക്കാർ നിലപാട് വ്യക്തമാണെന്നും ഓർഡിനന്‍സിൽ അവ്യക്തതയില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തികച്ചും ഭരണഘടനാപരമായിട്ടുള്ള അധികാരം ഉപയോഗിച്ചാണു സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിട്ടുള്ളത്. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം സംബന്ധിച്ചു ഭരണഘടനയിൽ ഒരു അവ്യക്തതയും നിലനിൽക്കുന്നില്ല. ഇത് അന്തർസംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതല്ലെന്നും കേന്ദ്രനിയമത്തിന് എതിരായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
dydfu