എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ


എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ‍. ആരുമായും അകൽ‍ച്ചയില്ലെന്നും എന്നാൽ‍ സമുദായ നേതാക്കൾ‍ ഇരിക്കാൻ പറയുമ്പോൾ‍ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കൾ‍ ചെയ്യരുതെന്നുമാണ് താൻ പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി.

ദുബായിൽ‍ മാധ്യമങ്ങളോട് സംസാരിക്കവേ തനിക്കെതിരെ എൻഎസ്എസ് ജനറൽ‍ സെക്രട്ടറി ജി.സുകുമാരൻ‍ നായർ‍ നടത്തിയ വിമർ‍ശനങ്ങൾ‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് താൻ ആകെ പറഞ്ഞത് വർ‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ്. ഞാൻപ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ‍ അദ്ദേഹം ഇതേ കാര്യം ഉന്നയിച്ചിരുന്നു. അന്നു തന്നെ അതിന് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെ അടുത്തും ഞങ്ങൾ‍ പോകും. ആരോടും അകൽ‍ച്ചയില്ല. എല്ലാവരെയും ചേർ‍ത്ത് നിർ‍ത്തുമെന്നു സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ‍ വോട്ട് ചോദിക്കുന്നത് തെറ്റല്ല, സതീശന്‍ കൂട്ടിച്ചേർ‍ത്തു.

സതീശന്റെ മണ്ഡലമായ പറവൂരിൽ‍ നവീകരിച്ച എൻഎസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനം സന്ദർ‍ശിച്ച ശേഷം ചേർ‍ന്ന യോഗത്തിലാണ് സുകുമാരൻ നായർ‍ വിമർ‍ശനം നടത്തിയത്. ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ‍ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമാണെന്നാണ് സുകുമാരൻ നായർ‍ പറഞ്ഞത്.

article-image

drydry

You might also like

Most Viewed