വയോധിക വീടിനുള്ളിൽ കഴുത്തറുക്കപ്പെട്ട നിലയിൽ

വയോധികയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇടുക്കി അടിമാലി മന്നംകാല പുതുപ്പറമ്പിൽ ആമിന (70) യെയാണ് കഴുത്തിൽ മുറിവുകളോടെ കണ്ടെത്തിയത്.
വൃദ്ധയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ വ്യക്തമായി വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
i