കോഴിക്കോട് കാളയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് കുന്ദമംഗലത്ത് വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക് .അറുക്കാൻ കൊണ്ടുവന്ന കാളയാണ് ആക്രമിച്ചത്. നഗര മദ്ധ്യത്തിൽ യുവതിയെയയും കുഞ്ഞിനെയും ആക്രമിച്ചു. അതിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും കാള കുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്നലെ രാവിലെ വാഹനത്തിൽ നിന്നും കാള ഇറങ്ങിയോടുകയായിരുന്നു. പിന്നീട് രാത്രിയോടെ ടൗൺ മേഖലയിലെത്തി യാത്രക്കാരെ അക്രമിക്കുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടിലെത്തിയ കാളയെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് പിടിച്ചുകെട്ടിയത്.
കാണാതായ കാളയെ രാവിലെ മുതൽ അന്വേഷിക്കുകയായിരുന്നു. രാത്രിയോടെ ടൗണിലെത്തിയ കാളയെ അറുക്കാനായി കൊണ്ടുവന്നവർ തിരികെ കൊണ്ടുപോയി. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ിരരു