തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം


തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെപീഡനശ്രമം. കഴിഞ്ഞ ബുധനാഴ്ച കോർപ്പറേഷന് മുൻവശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയിൽ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്.

പതിവുപോല പുലർച്ചെ 4.30നും 4.45നും ഇടയിലാണ് യുവതി പ്രഭാത സവാരിക്ക് ഇറങ്ങിയത്. നന്ദൻകോട് ഭാഗത്ത് നിന്ന് കാറിൽ എത്തിയ യുവാവ് അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടയാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തികത്തേക്കാണ് യുവാവ് മതിൽ ചാടി രക്ഷപ്പെട്ടത്. അക്രമിയെ പിടിക്കാൻ യുവതി ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടയിൽ വീണതിനാൽ യുവാവ് കടന്നു കളഞ്ഞു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്.

article-image

sydry

You might also like

Most Viewed