പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് അറസ്റ്റിൽ

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് അറസ്റ്റിൽ. പട്ടാമ്പിയിലെ വീട്ടിൽനിന്നുമാണ് റൗഫിനെ എൻഐഎ പിടികൂടിയത്. ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎയുടെ പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നു റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം തുടർച്ചയായി നിരീക്ഷണം നടത്തിയിരുന്നു.
തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയിൽ കൊച്ചിയിൽ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിലെത്തിയത്.
്ീഹിൂഹ