ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയിൽ

ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയിൽ. തമിഴ്‌നാട് സ്വദേശി ജയന്തിയെ(22) ആണ് സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാലുശേരി പോലീസ് അന്വേഷണം തുടങ്ങി. സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും.
ഒന്നരവർഷം മുമ്പാണ് ജയന്തി ഇവിടെ പരിശീലകയായി എത്തുന്നത്. ഇവരുടെ പരിശീലനം കൊണ്ട് കുട്ടികൾ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ പരിശീലകർ വലിയ മാനസിക സമ്മർദം അനുഭവിക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
xfhcf