പക്ഷിപ്പനി; കേന്ദ്രസംഘം കേരളത്തിലേക്ക്

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന ഏഴംഗ സംഘമാണ് എത്തുക.
ബംഗളൂരുവിലെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ റീജിയണൽ ഓഫീസിലെ സീനിയർ ആർഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലെ സംഘം സ്ഥിതിഗതികൾ വിലയിരുത്തും.
iy