പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസുകാരനാണ് ശ്രീജിത്ത്. നിലവിൽ മതിലകം സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു.
പറവൂർ സ്‌റ്റേഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് പരാതി കൊടുങ്ങല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
േബ്േീബ