റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം


പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളെ സ്ത്രീ ഉൾപ്പെടുന്ന ഒരു സംഘം മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. വിഷ്ണു, സൽമാൻ, ആദർശ് എന്നിവരാണ് പരാതി നൽകിയത്.

സ്ത്രീ ഉൾപ്പെട്ട ഒരു സംഘത്തിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. മൂന്ന് ആൺകുട്ടികളും 2 പെൺകുട്ടികളും പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം എന്നും വിദ്യാർത്ഥികൾ പറഞ്ഞു. കാറിലെത്തിയ മൂന്ന് പേരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവർ വ്യക്തമാക്കി.

പാലത്തിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു തങ്ങളെ ഇവിടെ നിന്നും തള്ളിയിടാൻ നോക്കിയെന്നും, ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ സംഘം അസഭ്യം പറഞ്ഞെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. 

article-image

ൗ53ൈ356

You might also like

Most Viewed