വിഴിഞ്ഞം സമരം; നൂറാം ദിനത്തിൽ കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി സമരക്കാർ


വിഴിഞ്ഞം തുറമുഖ സമരത്തിന്റെ നൂറാം ദിനത്തിൽ കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുതലപ്പൊഴിയിൽ കടലിൽ പ്രതിഷേധമുയർത്തിയ സമരക്കാർ വളളം കത്തിച്ച് പ്രതിഷേധിച്ചു. തുറമുഖ കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പദ്ധതി പ്രദേശത്തേക്ക് കടന്നു പ്രതിഷേധിക്കുകയാണ്. സമരക്കാർ ബാരിക്കേടുകൾ തകർത്ത് കടലിലെറിഞ്ഞു.തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ ഇറക്കിയാണ് കടലിൽ പ്രതിഷേധം തീർക്കുന്നത്. പുതുകുറുച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടലിൽ സമരം.
ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിനാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി വ്യക്തമാക്കി. മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് സമരസമിതി വ്യക്തമാക്കിയിരിക്കുന്നത്. സമരസമിതിയുമായ് തത്ക്കാലം ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. കൂടാതെ സമരസമിതി നിരന്തരം നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.
േബ്ീബ