കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.
അഞ്ച് വർഷം കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവർത്തിച്ചു.
അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശൻ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ൽ തളിപ്പറമ്പിൽ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001, 2006, 2009, 2016, 2021 വർഷങ്ങളിലായി വിവിധ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും കർഷക തൊഴിലാളികളുമായ ദാമോദരന്റെയും നാരായണിയുടെയും മൂത്ത മകനായി തളിപ്പറമ്പിൽ 1968ലായിരുന്നു സതീശൻ പാച്ചേനി ജനിച്ചത്.
asydrs