പാലക്കാട് ശ്രീനിവാസൻ വധക്കേസ്: എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയാണ് അറസ്റ്റിലായത്. വധഗൂഢാലോചനയിൽ പങ്കാളിയായ അമീർ അലി പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇതുവരെ 27 പേർ അറസ്റ്റിലായിട്ടുണ്ട്. കേസിലെ 37ആം പ്രതി ബഷീറിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട് വെണ്ണക്കര സ്വദേശിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഏപ്രിൽ 16നായിരുന്നു ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
്ഹൂിൂഗഹ