മകളും മുൻ പങ്കാളിയും ചേർന്ന് പീഡിപ്പിച്ചുവെന്ന പരാതിയുമായി രഹ്ന ഫാത്തിമയുടെ അമ്മ

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള അമ്മ പ്യാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി വിട്ടയച്ചു. മകളും മുൻ പങ്കാളിയും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നൽകിയത്. രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം.
ഇതേ തുടർന്ന് പ്യാരി ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയെന്നും എന്നാൽ അവിടെയും ഭീഷണി തുടരുകയാണെന്നും പരാതിയിൽ പറയുന്നു. ജീവന് തന്നെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പ്യാരി പരാതിയിൽ പറയുന്നു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഇനി മകൾക്കൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും ഇപ്പോൾ താൻ ഒപ്പം താമസിക്കുന്ന വീട്ടുകാരെ ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയിൽ പറയുന്നു. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നൽകി വിട്ടയച്ചു. അതേസമയം തന്റെ കയ്യിലുണ്ടായിരുന്ന പണമെല്ലാം മകൾ തട്ടിയെടുത്തെന്നും ഇവർ പറയുന്നു. ഒരു ലക്ഷം രൂപ കൊച്ചിയിലെ ഫ്ളാറ്റിന് അഡ്വാൻസ് കൊടുക്കാനായി വാങ്ങിയത് തന്നില്ലെന്നും, ഭർത്താവിന്റെ പെൻഷനായി പതിനായിരം രൂപ എല്ലാമാസവും തട്ടിയെടുക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
ബിഎസ്എൻഎൽ ജോലിക്കാരനായിരുന്ന ഭർത്താവിന്റെ മരണ ശേഷം ആ ജോലി രഹ്നയ്ക്ക് കിട്ടിയെന്നും എന്നാൽ രഹ്‌നയുടെ നടപ്പുദോഷം കൊണ്ട് ആ ജോലി നഷ്ടമായെന്നും ഇവർ പറയുന്നു. ജോലി പോയതോടെ സർക്കാർ ക്വാർട്ടേഴ്സിൽ നിന്ന് ഇവരെ ഇറക്കി വിടുകയും ചെയ്തിരുന്നു.
sets