ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കാൻ തീരുമാനം


പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000ത്തോളം പക്ഷികളെ കൊല്ലാൻ തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

രോഗം പടരുന്നത് തടയാൻ ഹരിപ്പാടിന് പുറമെയുള്ള 15ഓളം തദ്ദേശ സ്ഥാപനങ്ങളിൽ പക്ഷികളുടെ വിപണനവും, കടത്തലും ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാനായി തഹസീൽദർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ക്രിസ്തുമസ് ഉൾപ്പടെയുള്ള സീസൺ വിപണനം പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിതമായി വന്ന പക്ഷിപ്പനി.

article-image

ataset

You might also like

Most Viewed