ധനമന്ത്രിയെ നീക്കില്ല; ഗവർണറുടെ കത്ത് തള്ളി മുഖ്യമന്ത്രി

ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതാണെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.
ഗവർണർ വിമർശനത്തിന് അതീതനല്ലെന്നും ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ase6