കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം


കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹൈക്കോടതിയുടെ എട്ടാം നിലയിൽ‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. സുരക്ഷാ ജീവനക്കാർ‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കുടുംബ കോടതിയിലെ കേസ് നീണ്ട് പോകുകയാണെന്നും നീതി കിട്ടാൻ വൈകുകയാണെന്നും ആരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് ഹൈക്കോടതിയിൽ‍ അപ്രതീക്ഷിത സംഭവങ്ങൾ‍ നടന്നത്. ഹൈക്കോടതി കെട്ടിടത്തിൽ‍ നിന്ന് ചാടാൻ ശ്രമിച്ച ചിറ്റൂർ‍ സ്വദേശി വിനു ആന്റണി എറണാകുളം സെൻ‍ട്രൽ‍ പോലീസിന്റെ കസ്റ്റഡിയിലാണിപ്പോൾ. വിവാഹമോചനക്കേസിലെ ജീവനാംശം നൽ‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലാണ് കോടതി പരിഗണിച്ചിരുന്നത്.

കുടുംബ കോടതിയിൽ‍നിന്നും നേരത്തേ ഇയാൾ‍ക്ക് വിവാഹമോചനം കിട്ടിയിരുന്നു. എന്നാൽ‍, മുൻ‍ഭാര്യക്ക് ജീവനാംശം നൽ‍കുന്നത് ഒഴിവാക്കാനാണ് ഇയാൾ അപ്പീൽ‍ നൽ‍കിയത്. തനിക്ക് അനുകൂലമായ വിധിയുണ്ടാകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതി കെട്ടിടത്തിൽ‍ കയറി ആത്മഹത്യാശ്രമം നടത്തിയത്.

article-image

w46ye447

You might also like

Most Viewed