പ്രിയ വർ‍ഗീസിന്റെ നിയമനത്തിൽ‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ണൂർ‍ സർ‍വകലാശാല ഹൈക്കോടതിയിൽ‍


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർ‍ഗീസിന്റെ നിയമനത്തിൽ‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂർ‍ സർ‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സർ‍വകലാശാല വ്യക്തമാക്കി.

യുജിസിയെ തള്ളിയ കണ്ണൂർ‍ സർ‍വകലാശാല പ്രിയ വർ‍ഗീസിനെ തസ്തികയിലേയ്ക്ക് പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയിൽ‍ അറിയിച്ചു. അസോസിയേറ്റ് പ്രഫസർ‍ തസ്തികയ്ക്കു വേണ്ട യോഗ്യതകൾ‍ പ്രിയ വർ‍ഗീസിനുണ്ടെന്നു കാട്ടി സർ‍വകലാശാല കോടതിയിൽ‍ സത്യവാങ്മൂലം സമർ‍പ്പിച്ചു.

നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹർ‍ജി അപക്വമാണെന്നും ഹർ‍ജി തള്ളണമെന്നുമുള്ള ആവശ്യമാണ് സർ‍വകലാശാല കോടതിയിൽ‍ ഉന്നയിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്മേലുള്ള അന്തിമ അനുമതി ആയിട്ടില്ലെന്നും നിയമന നടപടികൾ‍ പൂർ‍ത്തിയായിട്ടില്ലെന്നും സർ‍വകലാശാല വിശദീകരിച്ചിട്ടുണ്ട്.

article-image

druftu

You might also like

Most Viewed