ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് പിൻവലിച്ചു


ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ച് ആഭ്യന്തരവകുപ്പ്. പൊലീസുകാരുടെ പ്രതിദിന അലവൻസിൽ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്കാണ് മെസ് അനുവദിച്ചിരുന്നത്. സൗജന്യ മെസ് സൗകര്യം പിൻവലിക്കുന്നതിനെതിരെ സേനയിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.
ശബരിമലയിൽ ഭക്ഷണം കഴിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചേർന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. പൊലീസുകാർക്ക് ദിവസം നൽകുന്ന അലവൻസിൽ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.