വിഎസിനെ സന്ദർശിച്ച് ഗവർണർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിർന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദനെ സന്ദർശിച്ചു. സർക്കാർ വിരുദ്ധ നിലപാടുകളുടെ പേരിൽ ഗവർണർക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദർശനം. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വിഎസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഗവർണർ സന്ദർശിച്ചത്. പിറന്നാൾ ആശംസകൾ അറിയിക്കാനാണ് ഗവർണർ എത്തിയതെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്.
വിഎസിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് സന്ദർശകരെ അനുവദിക്കാത്തതിനാൽ കുടുംബാംഗങ്ങളെ കണ്ടാണ് ഗവർണർ ആശംസ അറിയിച്ചത്. പിറന്നാൾ ദിനത്തിലും കുടുംബാംഗങ്ങളെ വിളിച്ച് ഗവർണർ വിഎസിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. അന്ന് ഡൽഹിയിലായിരുന്നതിനാൽ വരാൻ കഴിഞ്ഞില്ല. ഇതിനാലാണ് സന്ദർശനമെന്നാണ് പ്രതികരണം.
sdhryc
Prev Post