ദീപാവലി; രാത്രി 8 മുതൽ‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി


പടക്കം പൊട്ടിക്കലിനു നിയന്ത്രണമേർ‍പ്പെടുത്തി സംസ്ഥാന സർ‍ക്കാർ‍ ഉത്തരവിറക്കി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ദീപാവലി ആഘോഷത്തിന് രാത്രി 8 മുതൽ‍ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ക്രിസ്മസ്, ന്യൂ ഇയർ‍ ആഘോഷങ്ങൾ‍ക്കും രാത്രി 11.55 മുതൽ 12.30 വരെയാക്കി പടക്കം പൊട്ടിക്കാനുള്ള സമയം ചുരുക്കിയിട്ടുണ്ട്.

ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ എന്നും കർ‍ശന നിർ‍ദേശമുണ്ട്. നിയന്ത്രണങ്ങൾ‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടർ‍മാർ‍ക്കും ജില്ലാ പോലീസ് മേധാവിമാർ‍ക്കും നിർ‍ദേശം നൽ‍കി. ദേശീയ ട്രൈബ്യൂണലിന്‍റെ അറിയിപ്പുപ്രകാരമാണ് സർ‍ക്കാർ‍ ഉത്തരവ്.

article-image

rig77io

You might also like

  • Lulu Exchange
  • Straight Forward

Most Viewed