പ്ലസ് വൺ വിദ്യാർ‍ത്ഥിയെ മർ‍ദിച്ച കേസ്‍ പൊലീസുകാരന് സസ്‌പെൻഷൻ


പ്ലസ് വൺ വിദ്യാർ‍ത്ഥിയെ മർ‍ദിച്ച കേസിൽ‍ പൊലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് മാവൂർ‍ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ‍ അബ്ദുൾ‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഈ മാസം 13നാണ് പ്ലസ് വൺ വിദ്യാർ‍ത്ഥിയെ രണ്ട് പൊലീസുകാർ‍ ചേർ‍ന്ന് മർ‍ദിച്ചത്. ഇതിൽ‍ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ‍ അബ്ദുൾ‍ ഖാദറിനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ബസ് കാത്ത് നിൽ‍ക്കവേയാണ് കുഴിമണ്ണിലെ ഹയർ‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർ‍ത്ഥി മുഹമ്മദ് അർ‍ഷാദിന് മർ‍ദനമേറ്റത്. 

കുഴിമണ്ണ ഹയർ‍ സെക്കൻഡറി സ്‌കൂളിൽ‍ വിദ്യാർ‍ത്ഥികൾ‍ തമ്മിൽ‍ സംഘർ‍ഷമുണ്ടായ ദിവസമാണ് ഈ അതിക്രമം ഉണ്ടായത്. എന്നാൽ‍ സംഘർ‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത അർ‍ഷാദിനെ മഫ്തിയിലെത്തിയ രണ്ട് പൊലീസുകാർ‍ വന്ന് ചവിട്ടി പരുക്കേൽ‍പ്പിക്കുകയായിരുന്നു. അസുഖ ബാധിതനാണെന്ന് പറഞ്ഞെങ്കിൽ‍ പോലും അത് വക വെക്കാതെയാണ് പൊലീസ് വിദ്യാർ‍ത്ഥിയെ ക്രൂരമായി മർ‍ദിച്ചത്. പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി സ്‌പെഷ്യൽ‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ‍ റിപ്പോർ‍ട്ട് നൽ‍കി.

article-image

്ീപിുപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed