മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ ഏക വരുമാനമെന്ന് ഗവർണർ

സംസ്ഥാന സർക്കാരിനെതിരേ വീണ്ടും അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ ഏക വരുമാനം. കേരളം മയക്കുമരുന്ന് വിൽപ്പനയിൽ പഞ്ചാബിനെ മറികടക്കുകയാണെന്നും ഗവർണർ വിമർശിച്ചു. കേരള ടെക്നിക്കൽ സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് ഗവർണർ സർക്കാരിന് മുന്നറിയിപ്പും നൽകി. വിസി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേർ പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ഗവർണർ വിധി ആയുധമാക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വിസിമാർക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്.
yhdf