കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക നാളെയോടെ തന്നു തീർക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കെഎസ്ആർടിസിയിലെ കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളകുടിശ്ശിക നാളെയോടെ തന്നു തീർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി യൂണിയൻ നേതാക്കൾ. കെഎസ്ആർടിസി യൂണിയനുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. ഡ്യൂട്ടി പരിഷ്‌കരണത്തേക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാക്കുന്നതിലുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായി ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
എല്ലാവർക്കും 12 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്നും ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് സമവായം കണ്ടെത്തിയ ശേഷം മാത്രമേ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കൂ.
cjcv