പാലോട് മങ്കയത്ത് ഒഴുക്കിൽ‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി


പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ‍ നീണ്ട തെരച്ചിലിനൊടുവിൽ‍ മൂന്നാറ്റ് മുക്കിൽ‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മങ്കയം ബ്രൈമൂറിനടുത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. വാഴത്തോപ്പ് കടവിൽ‍ കുളിക്കാനിറങ്ങിയവർ‍ അപകടത്തിൽ‍പ്പെടുകയായിരുന്നു. ഷാനിയുടെ ബന്ധുവായ ആറ് വയസുകാരി നസ്രിയ ഇന്നലെ മരിച്ചിരുന്നു.

മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലിൽ‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തിൽ‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവിൽ‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവർ‍. നാട്ടുകാരും ഫയർ‍ഫോഴ്‌സും ചേർ‍ന്നാണ് രക്ഷാപ്രവർ‍ത്തനത്തിന് നേതൃത്വം നൽ‍കിയിരുന്നത്.

article-image

xgbxb

You might also like

Most Viewed