പൂത്തിരി കത്തിച്ച് ബസിന് മുകളിലെ ആഘോഷം; ‘കൊമ്പൻ ബസ്സുടമകൾക്കെതിരെ നടപടി


കൊല്ലത്ത് ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളിൽ‍ പൂത്തിരി കത്തിച്ച സംഭവത്തിൽ‍ ‘കൊമ്പന്‍’ ബസുടമകൾ‍ക്കെതിരെ നടപടിയുമായി പൊലീസ്. ബസുടമകളും ഡ്രൈവർ‍മാരുമടക്കം നാല് പേർ‍ക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ കണ്ടെത്താൻ മോട്ടോർ‍ വാഹന വകുപ്പും നടപടികളാരംഭിച്ചു. ജൂൺ 30നാണ് കൊല്ലത്ത് ടൂറിസ്റ്റ് ബസിന് മുകളിൽ‍ പൂത്തിരി കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയത്. വേഗത്തിൽ‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കൽ‍ കൊണ്ടുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്.

ടൂറിസ്റ്റ് ബസുകളിൽ‍ ഗ്രാഫിക്‌സ് പാടില്ലെന്നും കർ‍ട്ടൻ‍ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകൾ‍ക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സർ‍വീസ് നടത്തിയത്. അപകടം ക്ഷണിച്ച് വരുത്തുന്ന അതിർ കടന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ ആഘോഷ പരിപാടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണൽ‍ ഗവണ്‍മെന്റ് ഹയർ‍ സെക്കന്ററി സ്‌കൂളിലെ വിദ്യാർ‍ത്ഥികൾ‍ വിനോദയാത്രക്ക് പോയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ‍ സമൂഹ മാധ്യമങ്ങളിൽ‍ പ്രചരിക്കുന്നത്. ബസിന് മുകളിൽ‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. എന്നാൽ‍ സംഭവത്തിൽ‍ തങ്ങൾ‍ക്ക് പങ്കില്ലെന്ന് വിദ്യാർ‍ത്ഥികളും സ്‌കൂൾ‍ അധികൃതരും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed