നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകൾ‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ‍ മുൻ ഡിജിപി ആർ‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയിൽ‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂർ‍ റൂറൽ‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണൽ‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

മനുഷ്യാവകാശ പ്രവർ‍ത്തക കുസുമം ജോസഫാണ് ആർ‍. ശ്രീലേഖയ്‌ക്കെതിരെ പരാതി നൽ‍കിയത്. പൾ‍സർ‍ സുനിക്കെതിരെയുള്ള ക്രിമിനൽ‍ കുറ്റങ്ങൾ‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയിൽ‍ ഉന്നയിക്കുന്നു.

സിനിമാ മേഖലയിലെ നിരവധി പേരെ പൾ‍സർ‍ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആർ‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ‍ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ‍ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ‍ പോലും ഇവർ‍ നടത്തിയില്ല. മുൻ‍ ജയിൽ‍ ഡിജിപി ചെയ്തത് ഇന്ത്യൻ‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed