നടി ആക്രമിക്കപ്പെട്ട കേസ്; ആർ‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും


നടിയെ ആക്രമിച്ച കേസിൽ‍ പൊലീസ് അന്വേഷണത്തിന്‍ററെ വിശ്വാസ്യതയെ തള്ളിപറഞ്ഞ മുന്‍ ഡിജിപി ആർ‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. തുടർ‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയർ‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു.നടിയെ ആക്രമിച്ച കേസിൽ‍ ദിലീപിന് എതിരെയുള്ള തെളിവുകൾ‍ കോടതിയിൽ‍ സമർ‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പൾ‍സർ‍ സുനിയും ദിലീപും തമ്മിൽ‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

ഇതിന് പുറമേ ആർ‍ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങൾ‍ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആർ‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ‍ ചില ആരോപണങ്ങൾ‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർ‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പൾ‍സർ‍ സുനിയും ദിലീപും തമ്മിൽ‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പൾ‍സർ‍ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരൻ‍ ആയിരിക്കുമ്പോൾ‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലിൽ‍ കഴിയുന്നതായി താൻ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലിൽ‍ ആവശ്യമായ സൗകര്യങ്ങൾ‍ ഏർ‍പ്പെടുത്തി നൽ‍കിയതായും ശ്രീലേഖ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed