സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക് അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക് അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബൈപാസില്‍ ഞായറാഴ്ച പുലര്‍ചെ നാലരയോടെയാണ് അപകടം. തൃക്കുന്നപ്പുഴ അബ്ദുല്‍ ഹകീം -നുസ്രത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹകീം (21) ആണ് മരിച്ചത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫൗസിയ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരം യേനെപ്പോയ മെഡികല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഫൗസിയ.