'പി ടി ഉഷയ്ക്ക് രാഷ്ട്രീയമില്ല'; ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ എകെജി സെന്റര്‍ അക്രമിയെ മണിക്കൂറിനുള്ളില്‍ പിടിച്ചേനെയെന്ന് ചെന്നിത്തല
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, കെകെ രമ എംഎൽഎയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരമാർശം തെറ്റാണ്. പിടി ഉഷ രാഷ്ട്രീയമുള്ള ആളല്ല. അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെകെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ആഭ്യന്തരമന്ത്രി താനായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കുമായിരുന്നു. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല, എന്നാൽ സജി ചെറിയാൻ അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.