വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം ജൂലൈ രണ്ടിന് രാജ്യം മുഴുവനായി വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ വർഷം നേരത്തേയാണ് കാലവർഷം രാജ്യവ്യാപകമാകുന്നത്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.

അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജൂലൈ അഞ്ച്, ആറ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed