കാസർഗോഡ് പുഴയിൽ കാണാതായ മൂന്നംഗ കുടുംബത്തിലെ ഒരാൾ മരിച്ചു

കാസർഗോട്ട് പയസ്വിനി പുഴയിൽ കാണാതായ മൂന്നംഗ കുടുംബത്തിലെ ഒരാൾ മരിച്ചു. കുണ്ടംകുഴി സ്വദേശി മനീഷ് (15) ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെയാണ് കാണാതായത്. പുഴയിലിറങ്ങിയ മൂവരും ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് വിവരം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്.