മതവിദ്വേഷ പ്രസംഗം: പി.സി. ജോർജ് കസ്റ്റഡിയിൽ


മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത്. സ്വന്തം വാഹനത്തിലാണ് ജോർജ് തിരുവനന്തപുരത്തേയ്ക്കു വരുന്നത്. മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ ഡിജിപി അനിൽകാന്തിന്‍റ നിർദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്‍റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

You might also like

Most Viewed