വിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസ്

മുസ്ലീം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയും യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.കഴിഞ്ഞദിവസം സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ വച്ചാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.
പരാമര്‍ശം വിവാദമായതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതി നല്‍കുകയായിരുന്നു. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പി.സി ജോര്‍ജ് തയ്യാറാകണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു