കൊവിഡ്; സി കാറ്റഗറി ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

കേരളത്തിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സി ക്യാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ ഏർപ്പെടുത്തിയ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാപല്യത്തിൽ. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളിൽ പൊതു പരിപാടികൾക്ക് വിലക്കുണ്ട്. തീയറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടഞ്ഞു കിടക്കും
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 94 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന കണ്ടെത്തലിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകൾ അന്പതിനായിരത്തിന് മുകളിൽ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.