ലോകായുക്തയ്ക്ക് കടിഞ്ഞാണിടാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഐ
ലോകായുക്തയുടെ അധികാരത്തിന് കടിഞ്ഞാണിടാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരേ പരസ്യ വിമർശനവുമായി സിപിഐ രംഗത്ത്. നിയമഭേദഗതിക്ക് ഉദ്ദേശിക്കുന്നെങ്കിൽ ഓർഡിനൻസായി കൊണ്ടുവരരുതായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു.
നിയമസഭ സമ്മേളിക്കാനിരിക്കേ സഭയിലായിരുന്നു സർക്കാർ ഭേദഗതി അവതരിപ്പിക്കേണ്ടിയിരുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ രാഷ്ട്രീയ കൂടിയാലോചന ഉണ്ടായില്ലെന്നും കാനം കുറ്റപ്പെടുത്തി.
കൂടിയാലോചന നടത്താതെയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. അതിനിടെയാണ് വിഷയത്തിൽ സിപിഐ പരസ്യ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്.