റിപ്പബ്ലിക് ദിനത്തിൽ തലകീഴായി പതാക ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിലും ഉന്നത ഉദ്യോഗസ്ഥരും


ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർ‍കോവിൽ. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം.

തെറ്റായരീതിയിൽ‍ പതാക ഉയർ‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സല്യൂട്ട് ചെയ്യുകയും ചെയ്തു. പിന്നാലെ മാധ്യമപ്രവർ‍ത്തകർ‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർ‍ത്തിയതിലെ വീഴ്ച അധികൃതർ‍ക്ക് ബോധ്യപ്പെട്ടത്. തുടർ‍ന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ‍ വീണ്ടും ഉയർ‍ത്തുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവർ‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാൽ‍ തലകീഴായി പതാക ഉയർ‍ത്തിയിട്ടും ഇവർ‍ക്കാർ‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാൽ‍ ജില്ലാ കളക്ടർ‍ റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ പങ്കെടുത്തിരുന്നില്ല.

You might also like

Most Viewed