മകനെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കി

മകനെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കി.ഇരിങ്ങാലക്കുട മാപ്രാണം തളിയക്കോണം തൈവളപ്പിൽ കൊച്ചാപ്പു ശശിധരനാണ്(73) മരിച്ചത്. മകൻ നിധിൻ വാതിൽ ചവിട്ടിത്തുറന്ന് അദ്ഭുകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിനു കാരണമെന്നു കരുതുന്നു. കിടന്നുറങ്ങുകയായിരുന്ന നിധിന്‍റെ മുറിയിലേക്കു പുറത്തുനിന്നു ശശിധരൻ പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പെട്രോൾ ആളിപ്പടർന്നതിന്‍റെ ചൂട് അടിച്ചതോടെ ചാടിയെണീറ്റ നിധീഷ് ഒരു വിധത്തിൽ വാതിൽ തുറന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനു ശേഷം ശശിധരനെ കാണാതായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്‍റെ ഭാര്യ.