ഇഎംഎസിന്റെ മകൻ ഇ.എം ശശി അന്തരിച്ചു


കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ. എം.എസ് നമ്പൂതിരിപാടിന്റെയും ആര്യാ അന്തർജനത്തിന്റെയും ഇളയ മകൻ ഇ.എം ശശി അന്തരിച്ചു. മുംബൈയിൽ വെച്ച് മകൾ അപർണയുടെ വീട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസിലും ദേശാഭിമാനിയുടെ കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു ശശിയുടെ താമസം. ദേശാഭിമാനി ഡെപ്യൂട്ടി മാനേജറായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കൾ അനുപമ, അപർണ, ശശി.

You might also like

Most Viewed