നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ. വിചാരണ പൂർത്തിയാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ദിലീപും ഹർജി നൽകിയത്.
വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.