കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റ വിമുക്തൻ


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളായിരുന്നു ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. കോടതിക്ക് സമീപം വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം ദൈവത്തിന് സ്തുതി എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. വിധി പ്രസ്താവം കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിഷപ്പ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയത്.  നിയമപോരാട്ടത്തിൽ തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായി വിധി കേട്ടതിന് ശേഷം ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോടതിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

 105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. ഇതിനിടെ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. 9.30ഓടു കൂടിയാണ് ഫ്രാങ്കോ മുളയ്‌ക്കൽ കോടതിയിലെത്തിയത്. പിൻവാതിലിലൂടെയാണ് ഫ്രാങ്കോ മുളയ്‌ക്കൽ കോടതിയിലെത്തിയത്.

2019 നവംബർ 30ന് വിചാരണ ആരംഭിച്ച കേസിൽ 83 സാക്ഷികളിൽ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

You might also like

Most Viewed