തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. രണ്ട് പേർക്ക് വെട്ടേറ്റു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. പത്തിലധികം വാഹനങ്ങളും ഇവർ തകർത്തു. പ്രതിയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്.