കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; ശന്പളം വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധ സമരങ്ങൾ ഫലം കണ്ടു. മുടങ്ങിയ ശന്പളം ഇന്നുമുതൽ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നും എല്ലാ ജീവനക്കാരും ജോലിയിൽ പ്രവേശിക്കുമെന്നും യൂണിയനുകൾ വ്യക്തമാക്കി.മുടങ്ങിയ ശന്പളം ഇന്ന് മുതൽ വിതരണം ചെയ്യുമെന്നാണ് സിഎംഡിയുടെ ഉറപ്പ്. തുടർന്നാണ് ജീവനക്കാർ നടത്തിവന്ന ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിച്ചത്. എന്നാൽ ശന്പളമിന്ന് ലഭിച്ചില്ലെങ്കിൽ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരണമടക്കം ശക്തമായ സമര പരിപാടിയിലേക്ക് വീണ്ടും കടക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഒപ്പം അടുത്ത മാസം മുതൽ അഞ്ചാം തീയതിക്ക് മുന്‍പ് ശന്പളം കൃത്യമായി നൽകണമെന്ന ആവശ്യവും മാനേജ്‌മെന്റിന് മുന്നിൽ വെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാൽ പേർക്ക് കൂടി ഒമിക്രോണ്‍; ജാഗ്രതയിൽ തലസ്ഥാനം പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് ശന്പള വിതരണത്തിനായി ആവശ്യമുള്ളത്. സർക്കാർ സഹായം വൈകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 30 കോടി രൂപ സർക്കാരിൽ നിന്നും സഹായമായി ലഭിച്ചാലുടൻ ശന്പളം നൽകി തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, ജീവനക്കാരുടെ സമരം കാരണം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തൽ. സർവീസുകൾ മുടങ്ങിയത് യാത്രക്കാരെയും വലച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ശന്പളവിതരണത്തിനുള്ള നടപടി ദ്രുതഗതിയിലാക്കിയത്.