അമ്മയുടെ കാര്യത്തിൽ പാനിക് ആവേണ്ട ആവശ്യമില്ല: സിദ്ധാർ‍ത്ഥ് ഭരതൻ‍


കൊച്ചി: കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്ന് നടിയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ‍. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ”പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ അമ്മ മടങ്ങിത്തും. മാത്രവുമല്ല നിലവിൽ അൽപ്പം പ്രമേഹത്തിന്റെ വിഷയങ്ങൾ‍ ആണ് അലട്ടിയത്. കരൾ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാർത്തകൾ‍ പോലെ അതിഭയാനകമായ അവസ്ഥയിൽ അല്ല അമ്മയുള്ളത്. വാർ‍ത്തകൾ‍ ആണ് അതിഭയാനകം” എന്ന് സിദ്ധാർത്ഥ് പറയുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ‍ കേരള ലളിതകലാ അക്കാദമിയുടെ ചെയർപേഴ്‌സണാണ് കെ.പി.എ.സി. ലളിത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed