കേരളത്തിൽ തൽക്കാലം ലോഡ്ഷെഡിംഗും പവർകട്ടും നടപ്പാക്കില്ല
തിരുവനന്തപുരം: കേന്ദ്ര വിഹിതത്തിൽ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ്ഷെഡിംഗും പവർകട്ടും നടപ്പാക്കില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. 400 മെഗാവാട്ടിന് മുകളിൽ കുറവുവന്നാൽ പ്രതിസന്ധിയുണ്ടാകും. കുറവുള്ള വൈദ്യുതി വാങ്ങാൻ പ്രതിദിനം രണ്ടുകോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട ആയിരം മെഗാവാട്ട് വൈദ്യുതിയിൽ 300 മെഗാവാട്ടിന്‍റെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ പത്തുദിവസത്തേക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും ഇതിനായി സർക്കാർ നടപടിയെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.