മാർക്ക് ജിഹാദ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിച്ച് കേരളം
തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ മാർക്ക് ജിഹാദ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിച്ച് കേരളം. കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു കത്തയച്ചു. മാർക്ക് ജിഹാദെന്ന അധ്യാപകന്‍റെ പരാമർശം വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നാണ് മന്ത്രി കത്തിൽ വ്യക്തമാക്കുന്നത്. മാർക്ക് ജിഹാദ് പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളജിലെ പ്രഫ. രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസം−തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡൽഹി സർവകലാശാലാ വൈസ് ചാൻസലർക്കും കത്തയച്ചിരുന്നു.
കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കെതിരേയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.